ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍  അധോലോകനായകനാകുന്നു

NewsDesk
ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍  അധോലോകനായകനാകുന്നു

ഷാജി കൈലാസും രഞ്ജി പണിക്കരും മലയാളത്തില്‍ ഒരു പാടു ഹിറ്റ് ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. ദ കിംഗ്, കമ്മീഷണര്‍, മാഫിയ തുടങ്ങി. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.

ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്  2018 ഫെബ്രുവരിയിലാകും ചിത്രീകരണം ആരംഭിക്കുക.

റിപ്പോര്‍ട്ടനുസരിച്ച് ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അധോലോക നായകനെയാണ് അവതരിപ്പിക്കുക. മുംബൈ, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. എന്നാല്‍ സംവിധായകന്‍ ഇതുവരെ ഈ വാര്‍ത്ത ശരിവച്ചിട്ടില്ല. സോഷ്യല്‍ ത്രില്ലറായിരിക്കും സിനിമ എന്നു മാത്രമാണ് സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സിനിമയില്‍ ആക്ഷന്‍ സീനുകളും അല്പം പൊളിറ്റിക്‌സും ഉണ്ടാകും.

Mohanlal as underworld don in Shaji Kailas's next

RECOMMENDED FOR YOU: