മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു

NewsDesk
മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു

മലയാളത്തില്‍ എല്ലാവരും ഓര്‍മ്മിക്കുന്ന മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തിന്റെയും.ഇരുവരും മുമ്പ് രാവണപ്രഭു, ആറാംതമ്പുരാന്‍, ദേവാസുരം എന്നീ ചിത്രങ്ങളിലും പിന്നീട് സ്പിരിറ്റ്, ലോഹം എന്നീചിത്രങ്ങള്‍ക്കു വേണ്ടിയും ഒന്നിച്ചു.

റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ഇരുവരും ഒന്നിച്ചൊരു ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. സംവിധായകന്‍ മോഹന്‍ലാലിനെ പുതിയ സ്‌ക്രിപ്റ്റുമായി സമീപിച്ചിട്ടുണ്ടെന്നും പ്ലാന്‍ വിജയമാണെങ്കില്‍ ഇരുവരും ഉടന്‍ തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജിത്തും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് ഇപ്പോള്‍ ഒരു ബിലാത്തിക്കഥ എന്ന ചിത്രത്തിന്റെ തിരക്കിലാണ്.

Mohanlal and Ranjith will team up once again

RECOMMENDED FOR YOU: