മഹാഭാരതത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി മോഹന്‍ലാല്‍

NewsDesk
മഹാഭാരതത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി മോഹന്‍ലാല്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒരുപാടു ഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വിഎശ്രീകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മഹാഭാരതം. 1000കോടി ബഡ്ജറ്റിലാണ് ചിത്രമിറക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


പ്രഖ്യാപിച്ചതിനുശേഷം ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.വിഎ ശ്രീകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമെടുത്തു. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.  പ്രേക്ഷകര്‍ അവരുടെ മഹാഭാരതം എന്ന ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി കാത്തിരിക്കുകയാണ്. 


മോഹന്‍ലാല്‍ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്, ഒരു പാടുകാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ട് ഇത്തരത്തിലൊരു പ്രൊജക്ട് ആരംഭിക്കുംമുമ്പായി. എല്ലാം നടക്കും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ മാത്രമേ സിനിമ സംഭവിക്കുമെന്ന്്  ഉറപ്പിക്കാനാവൂ. അതുവരെ എല്ലാം അതിനുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാത്രമേ പറയാനാവൂ.

Mohanlal about mahabaratham

RECOMMENDED FOR YOU: