മോഹന്‍ലാല്‍ - നദിയ മൊയ്തു ചിത്രം നീരാളി ടീസര്‍ റിലീസ് ചെയ്തു

NewsDesk
മോഹന്‍ലാല്‍ - നദിയ മൊയ്തു ചിത്രം നീരാളി ടീസര്‍ റിലീസ് ചെയ്തു

മോഹന്‍ലാലും നദിയ മൊയ്തുവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം നീരാളി ടീസര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തു. 


ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലും നദിയ മൊയ്തുവും 1984ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ്. നദിയ സിനിമാരംഗത്തേക്ക് എത്തിയ ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.


സിനിമ റിലീസ് ചെയ്ത് 34വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും വീണ്ടും ഒന്നിക്കുകയാണ് നീരാളി എന്ന ചിത്രത്തിലൂടെ.നോക്കെത്താദൂരത്ത് കണ്ണും നട്ട് കാലത്തേക്ക് ഒരു തിരിച്ചുപോക്കാണ് ടീസര്‍.
ടീസറില്‍ ആയിരം കണ്ണുമായി എന്ന ഗാനത്തിന്റെ പുതിയ വെര്‍ഷന്‍ ഉപയോഗിക്കുന്നുണ്ട്. ടീസറില്‍ മോഹന്‍ലാലിനേയും നദിയയേയും കൂടാതെ സുരാജ് വെഞാറമൂടിനേയും കാണിക്കുന്നുണ്ട്. 


ജൂണില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം സജു തോമസ് ആണ് എഴുതിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. ഏപ്രിലില്‍ മോഷന്‍ പോസ്്റ്ററും. നീരാളിയുടെ ടാഗ് ലൈന്‍ ഡു ഓര്‍ ഡൈ എന്നാണ്.

Mohanlal Nadiya Moidu movie teaser released

RECOMMENDED FOR YOU: