മിയ പരോളില്‍ മമ്മൂട്ടിയുടെ സഹോദരിയാകുന്നു

NewsDesk
മിയ പരോളില്‍ മമ്മൂട്ടിയുടെ സഹോദരിയാകുന്നു

നടി ഇനിയ മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരീവേഷത്തില്‍ മിയ ജോര്‍ജ്ജ് എത്തുന്നു. മിയ ചിത്രത്തിന്റെ സെറ്റില്‍ എത്തി. മിയയുടെ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യമുണ്ട്. അതൊരു ഇമോഷണല്‍ റോള്‍ ആണ്. 

ഇര്‍ഷാദ്, സിജോയ് വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. ഇനിയയുടെ സഹോദരന്മാരാണ് ചിത്രത്തില്‍ ഇരുവരും. തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ തീരുമെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അജിത്ത് പൂജപ്പുരയാണ് സ്‌ക്രിപ്റ്റ് ഒരുക്കിയത്. കേരളം, ബംഗളൂരു എന്നിവിടങ്ങളിലായാണ് സിനിമയിലെ ജയില്‍ ചിത്രീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നുമാണ് സിനിമയുടെ കഥ ഉണ്ടാക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. മിയ മുമ്പ് ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

Miya George play Mammoottys sister character in Parole

RECOMMENDED FOR YOU:

Connect With Us

EXPLORE MORE