കൂടെയിലെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന മനോഹരമായ താരാട്ട് പാട്ട് 

NewsDesk
കൂടെയിലെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന മനോഹരമായ താരാട്ട് പാട്ട് 

കളിമണ്ണ് എന്ന ചിത്രത്തിലെ ലാലീ ലാലീ എന്നു തുടങ്ങുന്ന താരാട്ടുള്‍പ്പെടെ ഒരു പാടു നല്ല താരാട്ടുപാട്ടുകള്‍ എം ജയചന്ദ്രന്‍ എന്ന സംഗീതഞ്ജന്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയതായി എത്തുകയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ താരാട്ട് പാട്ട്. മൂത്ത സഹോദരന്‍ തന്റെ അനുജത്തിയ്ക്കായി പാടുന്ന പാട്ടാണിത്.


പൃഥ്വിരാജ് കഥാപാത്രത്തിന്റെ ജോഷ്വയുടെ കുട്ടിക്കാലമാണ് 'മിന്നാമിന്നി' എന്നു തുടങ്ങുന്ന ഗാനരംഗത്ത് അവതരിപ്പിക്കുന്നത്. പുതുമുഖതാരം സുബിന്‍ നസീല്‍ നവാസ് ആണ് പൃഥ്വിയുടെ ചെറുപ്പം അവതരിപ്പിക്കുന്നത്.സ്‌കൂള്‍ പ്രായത്തിലുള്ള താരത്തിന്റെ കാസ്റ്റിംഗിനെ പറ്റി സംവിധായിക തന്റെ ഫേസ്ബുക്ക് പേജില്‍ രസകരമായ കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.


റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ജോഷ്വയും അവന്റെ സഹോദരി ജെന്നിയും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം വരച്ചുകാട്ടുകയാണ് പാട്ടിലൂടെ. മുതിര്‍ന്ന ശേഷം സഹോദരിയുടെ വേഷം ചെയ്യുന്നത് നസ്രിയയാണ്. പാര്‍വ്വതിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
 

Minnaminni lullaby from Anjali Menon's Koode by M Jayachandran

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE