മേഘ മാത്യൂസ് ആസിഫ് അലി ചിത്രം മന്ദാരത്തില്‍ 

NewsDesk
മേഘ മാത്യൂസ് ആസിഫ് അലി ചിത്രം മന്ദാരത്തില്‍ 

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരതയില്‍ കലാതിലകത്തിന്റെ വേഷത്തില്‍ വന്ന മേഘ മാത്യൂസ് അടുത്ത പ്രൊജക്ടില്‍. ആസിഫ് അലി നായകനാക്കി വിജേഷ് വിജയ് ഒരുക്കുന്ന മന്ദാരം എന്ന ചിത്രത്തിലാണ് താരം എത്തുന്നത്.

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്റെ പെയറായാണ് നടി ചിത്രത്തിലെത്തുന്നത്. മൂന്ന് വ്യത്യസ്ത ലുക്കില്‍ സിനിമയിലെത്തുന്നു. രമ്യ എന്ന കഥാപാത്രമാണ് താരം. രമ്യ അര്‍ജ്ജുന്‍ ചെയ്യുന്ന വേഷത്തിന്റെ കോളേജ്‌മേറ്റ് ആണ്. അവര്‍ പിന്നീട് കല്യാണം കഴിക്കുകയാണ്. കോളേജ് കഥാപാത്രമാവുമ്പോള്‍ നാടന്‍ വേഷത്തിലും ബംഗളൂരുവില്‍ വച്ചു ചിത്രീകരിക്കുന്ന കല്യാണശേഷമുള്ള വേഷത്തില്‍ മോഡേണ്‍ ലുക്കിലുമെത്തുന്നുവെന്ന് നടി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കൊമേഴ്‌സില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുകയാണ് മേഘ. വൈ വി രാജേഷ് തിരക്കഥ ഒരുക്കുന്ന ബോബന്‍ സാമുവല്‍ ചിത്രത്തില്‍ മേഘ നായികവേഷത്തിലെത്തുന്നു. സിനിമ കോടതിയിലെ സംഭവങ്ങളാണ് പറയുന്നത്.

ചിത്രത്തില്‍ താരം വക്കീല്‍ ആയാണ് എത്തുന്നത്. സിനിമയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം വിഷ്ണു പ്രധാനവേഷത്തിലെത്തുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തിലുണ്ട്.

Megha mathews in Asif ali movie mantharam

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE