ഒടിയനില്‍ മഞ്ജു മൂന്നു വ്യത്യസ്ത ഗെറ്റപ്പില്‍

NewsDesk
ഒടിയനില്‍ മഞ്ജു മൂന്നു വ്യത്യസ്ത ഗെറ്റപ്പില്‍

സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍ പല കാരണങ്ങളാലും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. മോഹന്‍ലാല്‍ ഭാരം കുറച്ച് യുവാവായി എത്തുന്നതായി അവസാനം പുറത്തിറങ്ങിയ വാര്‍ത്ത. ഇപ്പോള്‍ സംവിധായകന്‍ പറയുന്നത് മോഹന്‍ലാല്‍ മാത്രമല്ല മഞ്ജുവും വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നുവെന്നാണ്.
മഞ്ജുവിന്റെ കഥാപാത്രം അവരുടെ 20, 35, 50 വയസ്സുകളിലായാണ് ചിത്രത്തില്‍ വരുന്നത്.

ഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങളെപോലെ തന്നെ വളരെ പ്രാധാന്യമുള്ളതാണ് മഞ്ജുവിന്റെ കഥാപാത്രവും. 

മലയാളസിനിമയിലെ തന്നെ വളരെ ശക്തമായ സ്ത്രീകഥാപാത്രമായിരിക്കും ഒടിയനിലെ മഞ്ജുവിന്റെ വേഷം. അവര്‍ ചെയ്തതില്‍ പ്രാധാന്യമുള്ള റോളുമായിരിക്കുമിതെന്നും സംവിധായകന്‍ പറഞ്ഞു. അവരുടെ കരിയറിലെ പ്രധാനവേഷമായിരുന്നു മോഹന്‍ലാലിനൊപ്പമെത്തിയ ആറാംതമ്പുരാനും കന്മദവും. തിരിച്ചുവരവില്‍ മഞ്ജു ചെയ്ത വേഷങ്ങളില്‍ എന്നും എപ്പോഴും ചിത്രത്തിലൊഴികെ അധികവും സ്ത്രീപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.  നടന്മാര്‍ സ്‌ക്രീനില്‍ അവര്‍ക്ക് തുല്യരായ നടിമാര്‍ക്കൊപ്പമെത്തുമ്പോള്‍ കൂടുതല്‍ തിളങ്ങും. ഒടിയനില്‍ മഞ്ജു ഇന്ത്യയിലെ തന്നെ മികച്ച രണ്ട് നടന്മാര്‍ക്കൊപ്പമാണ് എത്തുന്നത്. 


ആറാംതമ്പുരാനില്‍ നിന്നും വ്യത്യസ്തമായി മഞ്ജുവിന്റെ കഥാപാത്രം ഒടിയനില്‍ ആദ്യാവസാനം ഉണ്ട്. ഫെബ്രുവരി 5ന് തുടങ്ങുന്ന അടുത്ത ഷെഡ്യൂളില്‍ ഇരുവരുടേയും യൗവനകാലമാണ് ചിത്രീകരിക്കുന്നത്. ഫാന്റസി ത്രില്ലറായൊരുക്കുന്ന സിനിമയില്‍ ഈ മൂന്നുപേരേയും കൂടാതെ നരേന്‍, സിദ്ദീഖ്, ഇന്നസെന്റ്, സന അല്‍ത്താഫ് എന്നിവരും ഉണ്ട്.

Manju warrier also in three different looks in Odiyan

RECOMMENDED FOR YOU: