ബി ഉണ്ണിക്കൃഷ്ണന്റെ സിനിമയില്‍ മോഹന്‍ലാലും മഞ്ജുവും ദമ്പതികളായെത്തുന്നു

NewsDesk
ബി ഉണ്ണിക്കൃഷ്ണന്റെ സിനിമയില്‍ മോഹന്‍ലാലും മഞ്ജുവും ദമ്പതികളായെത്തുന്നു

ബി ഉണ്ണിക്കൃഷ്ണന്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ ഒരു കൂട്ടം താരങ്ങളെ തന്നെ അണിനിരത്തുന്നുണ്ട്.

മോഹന്‍ലാല്‍,വിശാല്‍, ഹന്‍സിക, തെലുങ്ക് നടന്‍ ശ്രീകാന്ത് തുടങ്ങിയവര്‍ക്ക് ശേഷം അദ്ദേഹം മഞ്ജു വാര്യരേയും റാഷി ഖന്നയേയും പ്രധാന റോളുകളിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. 

മഞ്ജുവിന്റെ മടങ്ങിവരവിനു ശേഷം മോഹന്‍ലാലും മഞ്ജുവും ഇതോടെ രണ്ടാമത്തെ തവണയാകും ഒന്നിക്കുന്നത്. മുമ്പെ മൂന്നു സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത് ആദ്യമായിട്ടാണ് ഇരുവരും ദമ്പതികളായി സ്‌ക്രീനില്‍ എത്തുന്നത്.

വാര്‍ത്ത സംവിധായകന്‍ സ്ഥിരീകരിക്കുകയും മഞ്ജു മോഹന്‍ലാലിന്റെ ഭാര്യയായിട്ടെത്തുമെന്നും പറഞ്ഞു.സ്ത്രീക്ക് പ്രാധാന്യം ഉള്ള കഥാപാത്രം തന്നെയാണ് മഞ്ജുവിന്റെതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.സിനിമയെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ഇല്ലെങ്കിലും ഒരു റൊമാന്‍സ് ചിത്രമല്ലിതെന്നും മോഹന്‍ലാല്‍ വിരമിച്ച പോലീസുകാരനായാണ് സിനിമയില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

റാഷി ഖന്നയും സിനിമയില്‍ പോലീസ് വേഷത്തിലാണെത്തുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

വാഗമണില്‍ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. 50 , 55 ദിവസത്തെ ഷെഡ്യൂളാണ് സിനിമയ്ക്കായ് ഇട്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്.

Manju and Mohanlal plays as couples in B Unnikrishnans next

RECOMMENDED FOR YOU: