വിഷുവിന് മഞ്ജുവും ദിലീപും ഒരിക്കല്‍ കൂടി ഒരുമിച്ചെത്തുന്നു

NewsDesk
വിഷുവിന് മഞ്ജുവും ദിലീപും ഒരിക്കല്‍ കൂടി ഒരുമിച്ചെത്തുന്നു

വിഷു, മലയാളികള്‍ സിനിമാതിയേറ്ററുകളിലും ആഘോഷമാക്കുന്ന കാലം. അവധിക്കാലവും വിഷുവും ഒരുമിക്കുന്ന അവസരത്തില്‍ കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം തിയേറ്ററുകളിലേക്കും മലയാളികള്‍ എത്തും.


മഞ്ജുവാര്യര്‍ ലാലേട്ടന്‍ ഫാനായി എത്തുന്ന മോഹന്‍ലാല്‍, ദിലീപ് ചിത്രം കമ്മാരസംഭവം എന്നിവ ഈ ആഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങളാണ്. ഇതാദ്യമായല്ല ഇരുവരും സിനിമയില്‍ കൊമ്പുകോര്‍ക്കുന്നത്. രാമലീല, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലായിരുന്നു അവസാനം ഇരുവരുടേയും ഒരുമിച്ച് റിലീസ് ചെയ്ത ചിത്രങ്ങള്‍.
മഞ്ജുവാര്യര്‍ ചിത്രം നടന്‍ മോഹന്‍ലാലിന്റെ അഭിനയ കളരിയെ പറ്റിയുള്ളതാണെങ്കില്‍ കമ്മാരസംഭവം കമ്മാരന്‍ നമ്പ്യാര്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടത്തെ പറ്റിയുള്ളതാണ്. 


മോഹന്‍ലാല്‍ ഏപ്രില്‍ 13ന് റിലീസ് ചെയ്യുമെന്നറിയുമ്പോള്‍ കമ്മാരസംഭവം ഏപ്രില്‍ 14നാണ് എത്തുന്നത്.

Manju Warrier's Mohanlal and Dileep's Kamamrasambavam will hit theaters on this week

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE