മഞ്ജുവാര്യര്‍,കാളിദാസ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍

NewsDesk
മഞ്ജുവാര്യര്‍,കാളിദാസ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍

പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്‍ ഉറുമിയ്ക്ക് ശേഷം മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. 


സന്തോഷ് ശിവന്‍ മുമ്പ് മമ്മൂട്ടിയെ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ IV ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പ്രൊജക്ട് ഉപേക്ഷിച്ചപോലെയാണ്.ഒക്ടോബര്‍ 20ന് മഞ്ജുവിന്റെ സിനിമ ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. അജുവര്‍ഗ്ഗീസ്, സുരാജ് വെഞാറമൂട്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ളവര്‍ ക്ര്യൂവിന്റെ ഭാഗമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Manju Warrer and Kalidas Jayaram with santhosh sivans directorial

RECOMMENDED FOR YOU: