മണിരത്‌നം ചിത്രം കാട്ര് വെളിയിടെ ട്രെയിലറെത്തി

NewsDesk
മണിരത്‌നം ചിത്രം കാട്ര് വെളിയിടെ ട്രെയിലറെത്തി

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാട്ര് വെളിയിടെ ഒരു പ്രണയചിത്രമാണ്. സിനിമയുടെ ട്രയ്‌ലര്‍ സംവിധായകന്‍ മണിരത്‌നവും സംഗീതം ഒരുക്കുന്ന എആര്‍ റഹ്മാനും ചേര്‍ന്ന് പുറത്തുവിട്ടു. 

കാര്‍ത്തി, അതിഥി റാവു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ ഹരമായി മാറിക്കഴിഞ്ഞു.

കാര്‍ത്തി ചിത്രത്തില്‍ ഫൈറ്റര്‍ പൈലറ്റും അതിഥി ഡോക്ടറുമായാണെത്തുന്നത്. ഊട്ടിയിലും കാശ്മീരിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം ആണ് സിനിമ നിര്‍മ്മിക്കുന്നത്. കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാര്‍, ആര്‍ ജെ ബാലാജി, എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രില്‍ 7ന് ചിത്രം തിയേറ്ററിലെത്തും.
 

 

Manirathnam cinema trailer released

RECOMMENDED FOR YOU: