മംമ്ത മോഹന്‍ദാസ് പൃഥ്വിരാജിന്റെ 9 ടീമിനൊപ്പം ചേര്‍ന്നു

NewsDesk
മംമ്ത മോഹന്‍ദാസ് പൃഥ്വിരാജിന്റെ 9 ടീമിനൊപ്പം ചേര്‍ന്നു

പൃഥ്വിരാജിനൊപ്പം മുമ്പ് രണം എന്ന സിനിമയില്‍ മംമ്ത എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ഡേറ്റിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഒഴിവാകുകയായിരുന്നു. എന്നാല്‍ പൃഥ്വിയുടെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം 9ല്‍ മംമ്ത എത്തുന്നു. ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത ഒരു പ്രധാനവേഷം ചെയ്യും.


സിനിമയുടെ അണിയറക്കാര്‍ താരത്തിന്റെ കഥാപാത്രം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആനി എന്ന കഥാപാത്രത്തെയാണ് താരം ചെയ്യുന്നത്. വാമിഖ ഗബ്ബി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
ഹിമാചല്‍ പ്രദേശില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജ് ഒരു ആസ്ട്രണോമര്‍ ആയാണ് ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിയും ഭാര്യ സുപ്രിയയും സിനിമയുടെ നിര്‍മ്മാണ പങ്കാളികളാണ്. രണം ആണ് പൃഥ്വിയുടെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. മൈ സ്റ്റോറി, അഞ്ജലി മേനോന്‍ ചിത്രം എന്നിവയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞു.

Mamtha Mohandas also be part of Prithviraj movie 9, her character poster revealed

RECOMMENDED FOR YOU: