മമ്മൂട്ടിയുടെ അടുത്ത ചിത്രം ഒരു സെക്കന്റ് ക്ലാസ് യാത്ര ഡയറക്ടര്‍ക്കൊപ്പം

NewsDesk
മമ്മൂട്ടിയുടെ അടുത്ത ചിത്രം ഒരു സെക്കന്റ് ക്ലാസ് യാത്ര ഡയറക്ടര്‍ക്കൊപ്പം

മമ്മൂട്ടി അടുത്ത ചിത്രത്തിനും കരാറൊപ്പിട്ടു. മമ്മൂട്ടി ഒരു സെക്കന്റ് ക്ലാസ് യാത്ര കോ ഡയറക്ടര്‍ റെജിസ് ആന്റണി ഒരുക്കുന്ന വമ്പന്‍ എന്ന ചിത്രത്തിലേക്ക് കരാറൊപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ 2018 മമ്മൂട്ടിക്ക് വളരെ തിരക്കുള്ള വര്‍ഷമാണ്. ആദ്യപാദത്തില്‍ തന്നെ ഒരുപാടു ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. റാം സംവിധാനം ചെയ്യുന്ന പേരന്‍പ്, സ്ട്രീറ്റ്‌ലൈറ്റ്‌സ്, പരോള്‍ തുടങ്ങിയ ചിത്രങ്ങള്‍.

അങ്കിള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജിത്തിന്റെ ഒരു ബിലാത്തിക്കഥ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ട്. മാമാങ്കം, ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങിവയ്ക്കും. ബാക്കി ഷെഡ്യൂളുകള്‍ മെയ്മാസത്തിലായിരിക്കും പൂര്‍ത്തീകരിക്കുക.

Mammootty's next with Oru second class yatra director

RECOMMENDED FOR YOU: