മമ്മൂട്ടിയുടെ അജയ് വാസുദേവ് സിനിമ ആഗസ്റ്റില്‍ തുടങ്ങും

NewsDesk
മമ്മൂട്ടിയുടെ അജയ് വാസുദേവ് സിനിമ ആഗസ്റ്റില്‍ തുടങ്ങും

ഈസ്റ്റര്‍ ദിനത്തില്‍ മമ്മൂട്ടി സംവിധായകന്‍ അജയ് വാസുദേവിനൊപ്പം കുടുംബ മാസ് എന്റര്‍ടെയ്‌നറില്‍ ഒന്നിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ തയ്യാറാക്കുന്നു. പേരിട്ടിട്ടില്ലാത്ത സിനിമ ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു.


രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ സിനിമകളില്‍ മമ്മൂട്ടിയും അജയ് വാസുദേവും മുമ്പ് ഒന്നിച്ചിട്ടുണ്ട്. രണ്ട് സിനിമകളും ആക്ഷന് പ്രാധാന്യം നല്‍കിയുള്ളവയായിരുന്നു. ഇരുവരുടേയും അടുത്ത സിനിമയും അത്തരത്തിലുള്ളതാണ്, എന്നാല്‍ വലിയ ബാനറിലാണ് സിനിമ ഇറക്കുന്നത്. 


മമ്മൂട്ടിയുടെ മറ്റു ചില സിനിമകളും അണിയറയില്‍ ഒരുങ്ങുന്നു. മാമാങ്കം സിനിമയുടെ ചിത്രീകരണത്തിലാണ് താരം. ഗാനഗന്ധര്‍വ്വന്‍,രമേഷ് പിഷാരടി, അമീര്‍,വിനോദ് വിജയന്‍, ബിലാല്‍ അമല്‍ നീരദ്, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവ. മെഗാസ്റ്റാറിന്റെ അടുത്തിറങ്ങാനുള്ള സിനിമ ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ഉണ്ടയാണ്. ഈദിന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

Mammootty's next with Ajay Vasudev will start rolling on August

RECOMMENDED FOR YOU:

Connect With Us

EXPLORE MORE