മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴിലും മലയാളത്തിലും എത്തും

NewsDesk
മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴിലും മലയാളത്തിലും എത്തും

മമ്മൂട്ടി അജയ് വാസുദേവ് ചി്ത്രം, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നത്് കഴിഞ്ഞ ദിവസം കൊച്ചി ഐഎംഎ ഹാളില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം ന്ടത്തി. ഷൈലോക്- ദ മണി ലെന്‍ഡര്‍ എന്നാണ് സിനിമയുടെ പേര്. പുതുമുഖം ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന സിനിമ ആക്ഷന് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. 


രസകരമായ കാര്യം തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വലായാണ് ചിത്രമെത്തുക എന്നതാണ്. പ്രശസ്ത തമിഴ് നടന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീന നായികയായെത്തുന്നു.

മമ്മൂട്ടി കഥാപാത്രം  ഷെയ്ഡുള്ളതായിരിക്കും, രാജ് കിരണ്‍ ആയിരിക്കും ചിത്രത്തില്‍ നായകവേഷത്തിലെത്തുക.

ഗോപിസുന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രം റിയാസ് കെ ബാദര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ആര്‍ട്ട് ഡയറക്ടര്‍ വിനോദ് രവീന്ദ്രന്‍. സിനിമാറ്റോഗ്രാഫി ചെയ്യുന്നത് റെനദീവ് ആണ്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE