ഗാനഗന്ധര്‍വ്വന്‍ ടീസര്‍ സെപ്തംബര്‍ 4നെത്തും

NewsDesk
ഗാനഗന്ധര്‍വ്വന്‍ ടീസര്‍ സെപ്തംബര്‍ 4നെത്തും

മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ അണിയറക്കാര്‍ സിനിമയുടെ ടീസര്‍ സെപ്തംബര്‍ 4ന് രാത്രി 7മണിക്ക് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. സെപ്തംബര്‍ 7ന് ചിത്രത്തിന്റെ ട്രയിലറും റിലീസ് ചെയ്യും. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍. താരത്തിന്റെ ആരാധകര്‍ക്ക് ഒന്നിനുപിറകെ ഒന്നായുള്ള ട്രീറ്റുകളാണെത്തുന്നത്. മാമാങ്കം ടീം സിനിമയുടെ ട്രയിലര്‍ പിറന്നാള്‍ ദിനത്തിലിറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.


രമേഷ് പിഷാരടി ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി ഗാനമേള പാട്ടുകാരന്‍ കലാസദന്‍ ഉല്ലാസായാണെത്തുന്നത്. പിഷാരടിയും ഹരി നായരും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.


പുതുമുഖം വന്ദിത മനോഹരന്‍ ആണ് നായികയായെത്തുന്നത്. സിനിമയില്‍ സഹതാരങ്ങളായി മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ആര്യ, കലാഭവന്‍ പ്രജോദ്, സുനില്‍ സുഗദ, ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, അശോകന്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു എന്നിവരുമെത്തുന്നു.


പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍, സംഗീതസംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ലിജോ പോള്‍ എന്നിവരാണ് അണിയറയിലുള്ളത്. ഗാനഗന്ധര്‍വ്വന്‍ ഈ മാസം അവസാനത്തോടെ തിയേറ്ററുകളിലേക്കെത്തുമെന്നാണ് കരുതുന്നത്.
 

Mammootty's ganagandharvan teaser to be release on September 4

RECOMMENDED FOR YOU: