മമ്മൂട്ടി ഇനി പ്രിയദര്‍ശനൊപ്പം

NewsDesk
മമ്മൂട്ടി ഇനി പ്രിയദര്‍ശനൊപ്പം

മോഹന്‍ലാലിനൊപ്പം ഹിറ്റുകള്‍ സൃഷ്ടിച്ച പ്രിയദര്‍ശന്റെ കൂടെ ഇനി മമ്മൂട്ടി എത്തുന്നു.മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രമാണ് പ്രിയദര്‍ശന്‍ അവസാനമായി ചെയ്തത്.മമ്മൂട്ടിയെ നായകനാക്കി ഉടന്‍ ഒരു ചിത്രം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലും ഹിന്ദിയിലുമായി ഇപ്പോള്‍ ചില പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോള്‍ പ്രിയന്‍. അതിനുശേഷമായിരിക്കും മമ്മൂട്ടി ചിത്രം തുടങ്ങുക.ഒപ്പം സിനിമയുടെ ഹിന്ദി റീമേക്ക് ഈ വര്‍ഷം തന്നെ ഒരുക്കുന്നതിനെ കുറിച്ചും പ്രിയന്‍ പ്ലാന്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

പ്രിയദര്‍ശനും മമ്മൂക്കയും മുമ്പ് രാക്കുയിലിന്‍ രാഗസദസ്സില്‍, മേഘം,നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചിട്ടുണ്ട്.

Mammootty with Priyadarsan in his next movie

RECOMMENDED FOR YOU: