സന്തോഷ് വിശ്വനാഥന്റെ അടുത്ത സിനിമയിലൂടെ മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നു

NewsDesk
സന്തോഷ് വിശ്വനാഥന്റെ അടുത്ത സിനിമയിലൂടെ മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നു

മമ്മൂട്ടി മന്ത്രി വേഷത്തില്‍ സ്‌ക്രീനിലെത്തിയിട്ട് ഏകദേശം 27വര്‍ഷമാകുന്നു. 1991ല്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി മന്ത്രിയായെത്തിയത്.  ശാന്തികൃഷ്ണയും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തി ചിത്രത്തില്‍. മെഗാസ്റ്റാര്‍ ഇപ്പോള്‍ കേരള മുഖ്യമന്ത്രിയായെത്തുകയാണ് പുതിയ ചിത്രത്തില്‍. താരത്തിന്റെ കരിയറില്‍ ആദ്യമായി മുഖ്യമന്ത്രി വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി - സഞ്ജയ് ടീം ആണ്.
സഞ്ജയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്, സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നും ചിത്രത്തില്‍ മമ്മൂട്ടി ചീഫ് മിനിസ്റ്റര്‍ വേഷത്തിലെത്തുമെന്നുമാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. മമ്മൂട്ടി തന്റെ മറ്റു വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം.

ചിറകൊടിഞ്ഞ കിനാവുകള്‍ ഡയറക്ടര്‍ സന്തോഷ് തന്റെ പുതിയ ചിത്രത്തില്‍ മെഗാസ്്റ്റാര്‍ മലയാളത്തില്‍ ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്നുവെന്ന ത്രില്ലിലാണ്. മക്കള്‍ ആച്ചി എന്ന തമിഴ് സിനിമയില്‍ മാത്രമാണ് ഇതിനുമുമ്പ് മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയത്.

മമ്മൂട്ടി ഈ പ്രൊജക്ട് ഏറ്റെടുത്തിരുന്നില്ലെങ്കില്‍ തങ്ങള്‍ ചിത്രം ഉപേക്ഷിക്കുമായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ നായകനെപറ്റി കൂടുതല്‍ വിശദമാക്കിയാല്‍ കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നതിന് ഒരു റോള്‍മോഡലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ കൊടിക്കോ പ്രാധാന്യമില്ല, മുഖ്യമന്ത്രി എല്ലാത്തിനുമുപരിയുള്ള ഒരു വ്യക്തിത്വമായിരിക്കണമെന്നാണ് സിനിമ പറയുന്നത്.

മമ്മൂട്ടിക്കു പുറമെ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരെയും സിനിമയിലേക്ക് കാസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ഒരു ചെറുപ്പക്കാരന്‍(വിഷ്ണു) മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച.ബോബി സഞ്ജയ് ടീമിന് തിരക്കഥ ഒരു വെല്ലുവിളിയാകുന്നത് സിനിമയുടെ സീരിയസ് സ്വഭാവം നിലനിര്‍ത്തികൊണ്ടുതന്നെ ഇതില്‍ ഹ്യൂമറിനും സ്ഥാനം നല്‍കിയിരിക്കുന്നു.

Mammootty as Kerala CM in Santhosh Viswanathan's next

RECOMMENDED FOR YOU: