മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മേജര്‍ രവി

NewsDesk
മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മേജര്‍ രവി

മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനൊപ്പം മേജര്‍ രവിയും. മേജര്‍ രവി മോളിവുഡില്‍ തന്റെ കരിയര്‍ തുടങ്ങുന്ന പ്രിയദര്‍ശനൊപ്പം സംവിധാന സഹായിയായാണ്. മേഘം എന്ന ചിത്രത്തില്‍.


പ്രിയദര്‍ശന്‍ തന്നെ സംവിധാനസഹായിയാകാനായി ക്ഷണിച്ചിരുന്നു എന്നാണ് മേജര്‍ രവി പറഞ്ഞത്. ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യാനിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.


ആര്‍മി ബേസിലുള്ള സിനിമയായിരിക്കില്ല അടുത്ത ചിത്രമെന്നും ,ആറാം തമ്പുരാന്‍ പോലെ കേരളത്തില്‍ നടക്കുന്ന ഒരു കഥയായിരിക്കും സിനിമ. തിരക്കഥയുടെ ജോലിയിലേക്ക് അദ്ദേഹം കടന്നതായും അറിയിച്ചു.മേജര്‍ രവി നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രവും ചെയ്യുന്നുണ്ട്.

Major Ravi will associate Priyadarsan in Marakkar:arabikadalinte simham

RECOMMENDED FOR YOU: