മഹാനടി ടീസര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

NewsDesk
മഹാനടി ടീസര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ബയോഗ്രാഫികല്‍ സിനിമയാണ് മഹാനടി. തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതമാണ് സിനിമയുടെ കഥ. തെലുഗ്, തമിഴ് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. നടികയര്‍ തിലകം എന്നാണ് തമിഴില്‍ പേര്. ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ്, സാമന്ത അക്കിനേനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മെയ് 9ന് റിലീസ് ചെയ്യും.


ടീസര്‍ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ ട്വിറ്ററിലാണ് വന്നത്. #VijayAntony and #Madhuravani  are all set to bring you the greatest story ever told of the greatest actress that ever lived-#NadigaiyarThilagam ##NadigaiyarThilagamTeaserOnApril14th @TheDeverakonda @Samanthaprabhu2.”


ഏപ്രില്‍ 14ന് ടീസര്‍ റിലീസ് ചെയ്യും. വൈജയന്തി മൂവീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.


സാമന്ത ആ കാലഘട്ടത്തിലെ മറ്റേതെങ്കിലും നടിയെയാണോ അവതരിപ്പിക്കുന്നതെന്ന് വ്യക്തമല്ല, സാവിത്രിയുടെ ഉറ്റ സുഹൃത്തായിരുന്ന ജമുന. കീര്‍ത്തി സുരേഷ് ആണ് സാവിത്രിയെ അവതരിപ്പിക്കുന്നതെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.


മാര്‍ച്ച് 2017ല്‍ രണ്ടുനടിമാരുടേയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ ഇറക്കിയിരുന്നു. സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലേക്ക് സൂര്യ, മാധവന്‍ എന്നിവരെയെല്ലാം പരിഗണിച്ചിരുന്നു. അവസാനം ദുല്‍ഖര്‍ സല്‍മാന്‍ ആണ് ആ വേഷം ചെയ്തത്. വിജയ് ദേവരക്കൊണ്ടയും ജെമിനി ഗണേശന്റെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. പിന്നീട് സിനിമയില്‍ സാമന്തയുടെ നായകവേഷത്തിലേക്ക് തിരഞ്ഞെടുത്തു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE