മാധവ് രാമദാസന്റെ ഇളയരാജയില്‍ ജയസൂര്യ

NewsDesk
മാധവ് രാമദാസന്റെ ഇളയരാജയില്‍ ജയസൂര്യ

സംവിധായകന്‍ മാധവ് രാമദാസ് മുമ്പ് മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ ഒരിക്കയിരുന്നു, തന്റെ അടുത്ത പ്രൊജക്ടിലേക്ക്. 


സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ റിലീസ് ചെയ്തു. ഇളയരാജ എന്നാണ് പേര്. 


ജയസൂര്യ അപ്പോത്തിക്കിരി സംവിധായകനൊപ്പം വീണ്ടുമെത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, താരനിര്‍ണ്ണയവും സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങളും ഉടന്‍ അറിയിക്കുമെന്നാണ്. 
മാധവ് രാംദാസിന്റെ ആദ്യ രണ്ടു ചിത്രങ്ങളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നവയാണ്. ഒരു കോടതി മുറിയിലെ വിചാരണ മാത്രം ചിത്രീകരിച്ച മേല്‍വിലാസം എന്ന സിനിമയും, ആരോഗ്യമേഖലയിലെ പരീക്ഷണങ്ങളും മറ്റും സൂചിപ്പിച്ച അപ്പോത്തിക്കിരിയും. മേല്‍വിലാസത്തില്‍ തലൈവാസല്‍ വിജയ്, സുരേഷ് ഗോപി, പാര്‍ത്ഥിപന്‍ തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രന്‍സ് , ആസിഫ് അലി തുടങ്ങി ഒട്ടേറെ താരങ്ങളുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ജയസൂര്യ തന്റെ ശരീരഭാരം വല്ലാതെ കുറച്ചിരുന്നു.

Madhav Ramdas next is Ilayaraja

RECOMMENDED FOR YOU: