സൂര്യയുടെ അടുത്ത സിനിമ ഗൗതം മേനോനൊപ്പമുള്ളത്, ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കും

NewsDesk
സൂര്യയുടെ അടുത്ത സിനിമ ഗൗതം മേനോനൊപ്പമുള്ളത്, ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കും

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഗൗതം വാസുദേവ് മേനോന് അത്ര നല്ല സമയമല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം അസോസിയേറ്റ് ചെയ്ത നിരവധി പ്രൊജക്ടുകള്‍ നിര്‍ത്തിവയ്ക്കുകയുണ്ടായി. അവസാനം സംവിധായകന്‍ വീണ്ടുമെത്തുകയാണ്. പുതിയ പ്രൊജക്ടുകളുടെ ചര്‍ച്ചകളിലാണ് സംവിധായകന്‍. അതില്‍ ഏറ്റവും വലിയ പ്രൊജക്ട് സൂര്യയോടൊപ്പമുള്ളതാണ്. കോളിവുഡിലെ വലിയ ബാനറുകളിലൊന്നായ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സൂര്യ ചിത്രമാണിത്.

സൂര്യ, ഗൗതം മേനോന്‍ ടീം മുമ്പ് കാക്കകാക്ക, വാരണം ആയിരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ധ്രുവനച്ചിത്രം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, എന്നാല്‍ സൂര്യ അവസാനനിമിഷം ഒഴിവാകുകയായിരുന്നു. പ്രൊജക്ടിനെ സംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

ഗൗതം മേനോന്റെ ഏറെനാളായി വൈകിയ ചിത്രം എന്നൈ നോക്കി പായും തോട്ട എന്ന സിനിമ സെപ്തംബര്‍ 6നെത്തുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാനനിമിഷം ചിത്രം ഇനിയും വൈകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 
 

Lyca productions to produce Surya's next with Goutham menon

Viral News

...
...
...

RECOMMENDED FOR YOU: