പ്രഭാസ് ചിത്രം സാഹോയില്‍ മലയാളത്തില്‍ നിന്ന് ലാലും

NewsDesk
പ്രഭാസ് ചിത്രം സാഹോയില്‍ മലയാളത്തില്‍ നിന്ന് ലാലും

ബാഹുബലിയുടെ ഗംഭീരവിജയത്തിനുശേഷം പ്രഭാസ് അഭിനയിക്കുന്ന സിനിമയാണ് സാഹോ. രണ്ട് ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ താരനിര തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധ കപൂര്‍, നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷെറോഫ്, മന്ദിര ബേദി തുടങ്ങിയവരെല്ലാം സിനിമയിലുണ്ട്. 


സിനിമയില്‍ മോളിവുഡില്‍ നിന്നുമുള്ള സാന്നിധ്യം സംവിധായകനും നടനുമായ ലാല്‍ ആണ്. അദ്ദേഹം സിനിമയില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം അബുദാബിയില്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തി. 


എങ്ങനെയാണ് സിനിമയുടെ ഭാഗമായത് എന്നതിനെ പറ്റിയും സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളുമൊക്കെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. സംവിധായകന്‍ സുജീത് തെലുഗ് പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാന്‍ തന്നെ വിളിച്ചപ്പോള്‍ പ്രഭാസ് സിനിമയുടെ ഭാഗമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ലാല്‍ പറയുന്നത്. തെലുഗ് സിനിമയെ ജഡ്ജ് ചെയ്യാന്‍ എനിക്കറിയില്ല, എന്നാല്‍ തന്റെ കഥാപാത്രം വളരെ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.

 
പോസിറ്റീവ് കഥാപാത്രമാണ് തന്റേത്, ചിത്രീകരണം ഒരുപാടു പൂര്‍ത്തിയാക്കുനുള്ളതിനാല്‍ സിനിമ അടുത്ത വര്‍ഷം മാത്രമേ റിലീസിംഗ് ഉണ്ടാവുകയുള്ളൂ. സിനിമയുടെ കഥ പൂര്‍ണ്ണമായും ആരുമായും അണിയറക്കാര്‍ ഷെയര്‍ ചെയ്തതായി തോന്നുന്നില്ല എന്നാണ് ലാല്‍ പറയുന്നത്.


ഹൈദരാബാദ്, ദുബായി,അബുദാബി എന്നീ മൂന്നിടങ്ങളിലായാണ് ലാലിന്റെ ഷോട്ടുകള്‍ ചിത്രീകരിച്ചത്. യൂറോപ്പിലും സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്.


ലാലിന്റെ ഭൂരിഭാഗം സീനുകളും പ്രഭാസിനൊപ്പമായിരുന്നു. 300കോടിയിലധികം ബഡ്ജറ്റില്‍ ഒരുക്കുന്ന ഒരു മാസ് സിനിമയാണിത്. ആദ്യം തെലുഗില്‍ മാത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ,പിന്നീട് ഹിന്ദിയിലും എടുക്കുകയായിരുന്നു. അതിനനുസരിച്ച് ബഡ്ജറ്റും കൂടി.

Lal in Prabhas's next movie Saaho

Viral News

...
...
...

RECOMMENDED FOR YOU: