കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പ ടീസര്‍ പുറത്തിറങ്ങി

NewsDesk
കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പ ടീസര്‍ പുറത്തിറങ്ങി

ചാക്കോച്ചന്‍ വീണ്ടും സ്വന്തം നാടായ കുട്ടനാട്ടിലേക്ക് വീണ്ടുമെത്തുന്നു കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ. ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന മലയാളം കോമഡി ചിത്രമാണിത്. സലീംകുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂദന്റെ ക്യാമറാമാനായിരുന്നു ശ്രീജിത്.


കുഞ്ചാക്കോബോബന്‍, അജു വര്‍ഗ്ഗീസ്, സലീംകുമാര്‍, ഇന്നസെന്റ്, വറീദ് തെക്കേതല എന്നിവര്‍ പ്രധാനവേഷത്തിലുണ്ട. ചാക്കോച്ചന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് ഷെയര്‍ ചെയ്തിരുന്നു. മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Photo courtesy : https://www.facebook.com/kuttanadanmarpappa/


അതിഥി രവിയാണ് ചിത്രത്തില്‍ നായിക.ശാന്തി കൃഷ്ണയും ചിത്രത്തിലുണ്ട്. മാര്‍ച്ചില്‍ ചിത്രം തിയേറ്ററിലെത്തുന്നതിന്റെ മുന്നോടിയായി അണിയറക്കാര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. കുഞ്ചാക്കോബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഷെയര്‍ ചെയ്തത്.

Kuttanadan marpappa official teaser released

RECOMMENDED FOR YOU:

Connect With Us

EXPLORE MORE