കുട്ടനാടന്‍ മാര്‍പ്പാപ്പ വീഡിയോ സോംഗ് സരിഗമ

NewsDesk
കുട്ടനാടന്‍ മാര്‍പ്പാപ്പ വീഡിയോ സോംഗ് സരിഗമ

കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ തിയേറ്ററുകളിലേക്ക് ഈ മാസം അവസാനം എത്താനിരിക്കുകയാണ്. ചിത്രത്തിലെ ഒരു അടിപൊളി ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. നല്ല ഒരു ഡാന്‍സ് പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്.


സരിഗമ എന്ന് തുടങ്ങുന്നതാണ് ഗാനം. ഗാനരംഗത്ത് കുഞ്ചാക്കോ ബോബനും ചിത്രത്തിലെ നായിക അതിഥി രവിയും ചേര്‍ന്നുള്ള ഒരു നൃത്തമാണ്. കുറെകാലത്തിന് ശേഷം തന്റെ നൃത്തരംഗങ്ങള്‍കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാനൊരുങ്ങുകയാണ് പഴയ ചോക്ലേറ്റ് നായകന്‍. സിനിമയിലെ കൊറിയോഗ്രാഫര്‍ ഷോബി പോള്‍രാജ് ആണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്. വിനായക് ശശികുമാറിന്റേതാണഏ് വരികള്‍. ശ്രീജിത്ത് വിജയന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.


മുമ്പ് ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ റിലീസ് ചെയ്തിരുന്നു. ജാസി ഗിഫ്റ്റ് ആലപിച്ച താമരപ്പൂ എന്ന ഗാനവും ശാന്തികൃഷ്ണ ആലപിച്ച ഏദന്‍പൂ എന്ന് തുടങ്ങുന്ന ഗാനവും. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നത് ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ്, ചാക്കോച്ചന്റെ കഥാപാത്രം.

Kunjako boban's Kuttanadan marpappa video song

RECOMMENDED FOR YOU: