കുഞ്ചാക്കോ ബോബന്‍ ഓര്‍ഡിനറി ടീമിനൊപ്പം വീണ്ടും

NewsDesk
കുഞ്ചാക്കോ ബോബന്‍ ഓര്‍ഡിനറി ടീമിനൊപ്പം വീണ്ടും

ഓര്‍ഡിനറി, മധുരനാരങ്ങ ടീം , കുഞ്ചാക്കോ ബോബന്‍, ഡയറക്ടര്‍ സുഗീത്, തിരക്കഥാകൃത്ത് നിഷാദ് കോയ തുടങ്ങിയവര്‍ പുതിയ മലയാളചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ആയിരുന്നു നിഷാദ് അവസാനമായി തിരക്കഥ ചെയ്്തത്. പുതിയ ചിത്രം കോമഡിക്ക് പ്രാധാന്യം നല്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് നിഷാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സുഗീതിന്റെ സിനിമകളിലൂടെ കുഞ്ചാക്കോ-ബിജുമേനോന്‍ കൂട്ടുകെട്ട് പിറന്നതുപോലെ ഒരു പുതിയ കൂട്ട്‌കെട്ട് പുതിയ സിനിമയിലൂടെ പിറവി എടുക്കും. ഇതില്‍ സെക്കന്റ് ലീഡ് റോള്‍ ചെയ്യുന്നതിനായി വിനായകനെയാണ് സംവിധായകന്‍ കാസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ചാക്കോക്കൊപ്പം ഒരു കഴമ്പു്ള്ള കഥാപാത്രത്തെയാണ് വിനായകന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്, നിഷാദ് പറഞ്ഞു.

ഒരു ഗ്രാമത്തില്‍ നിന്നും കൊച്ചിയിലേക്കെത്തുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ. സിനിമയിലെ ബാക്കി കഥാപാത്രങ്ങള്‍ ഫൈനലൈസായിട്ടില്ല. മാര്‍ച്ച് പകുതിയോടെ ചിത്രം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കുഞ്ചാക്കോയുടെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ആണ്. കൂടാതെ രഞ്ജിത് ശങ്കരിന്റെ രാമന്റെ ഏദന്‍തോട്ടത്തിലും കരാറൊപ്പിട്ടിട്ടുണ്ട്.

Kunchako boban again teams up with ordinary team

RECOMMENDED FOR YOU:

Connect With Us

EXPLORE MORE