കീര്‍ത്തി സുരേഷിന്റെ അടുത്ത സിനിമ മിസ് ഇന്ത്യ, ടൈറ്റില്‍ ടീസര്‍

NewsDesk
കീര്‍ത്തി സുരേഷിന്റെ അടുത്ത സിനിമ മിസ് ഇന്ത്യ, ടൈറ്റില്‍ ടീസര്‍

മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കിയ കീര്‍ത്തി സുരേഷ് അടുത്തതായി മിസ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന തെലുഗ് സിനിമയിലെത്തുന്നു. സിനിമയില്‍ കീര്‍ത്തിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്ന സ്‌പെഷല്‍ വീഡിയോ അണിയറക്കാര്‍ പുറത്തിറക്കി. 


ഈ പ്രൊജക്ടിനുവേണ്ടി കീര്‍ത്തി 15കിലോ കുറച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ടീസറില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്. 

കീര്‍ത്തിയുടെ കഥാപാത്രത്തെ പറ്റി അണിയറക്കാര്‍ ഒന്നും ഇതുവരെയും പറഞ്ഞിട്ടില്ല. മോഡലായാണ് ചിത്രത്തില്‍ കീര്‍ത്തിയെത്തുക എന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 
നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജഗപതി ബാബു, നവീന്‍ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്‌റ, സുമന്ത് എസ്, പൂജിത പൊന്നാട, കമല്‍ കാമരാജ്, നാദിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

കീര്‍ത്തി ഉടന്‍ തന്നെ അവരുടെ ഹിന്ദി ചിത്രം മൈതാന്‍, അജയ് ദേവ്ഗണ്‍ നായകനായെത്തുന്നതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും. അമിത് ശര്‍മ്മ, ബദായി ഹോ ഫെയിം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. 1950നു 1963നും ഇടയില്‍ നമ്മുടെ ദേശീയ ഫുട്‌ബോള്‍ ടീമിനെയും  ബയോപിക് സിനിമ അവതരിപ്പിക്കുന്നു. അജയ് ,സയ്യിദിന്റെ റോള്‍ ചെയ്യുമ്പോള്‍ കീര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലാണെത്തുന്നത്.

ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടുകള്‍ വിശ്വാസ്യയോഗ്യമാവുകയാണെങ്കില്‍ കീര്‍ത്തി മണിരത്‌നം ചിത്രം പൊന്നിയന്‍ ശെല്‍വത്തിലുമെത്തും. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം എന്നിവരും സിനിമയിലുണ്ട്.


ചെക്ക ചിവന്ത വാനത്തിന്റെ വിജയത്തിന് ശേഷം ലൈക പ്രൊഡക്ഷന്‍സ് പുതിയ സിനിമ നിര്‍മ്മിക്കുന്നു. മണിരത്‌നത്തിന്റെ സ്വപ്നപ്രൊജക്ടാണിത്. എല്ലാം പ്ലാന്‍ പ്രകാരം നടന്നാല്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമാദ്യമോ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് അണിയറക്കാര്‍. തെലുഗിലെ പ്രശസ്തതാരം മോഹന്‍ ബാബു പ്രധാനകഥാപാത്രമായി സിനിമയിലെത്തും. തമിഴിലും തെലുഗിലൂമായാണ് ചിത്രമൊരുക്കുക.
സംവിധായകന്‍ നാഗേഷ് കുകുനൂറിനൊപ്പം പേരിട്ടിട്ടില്ലാത്ത ഒരു തെലുഗ് സ്‌പോര്‍ട്‌സ് റോമഡിയും കീര്‍ത്തിയുടേതായുണ്ട്. സിനിമയില്‍ ആദി പിനിസെറ്റി പ്രധാനവേഷത്തിലെത്തും.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE