കര്‍ണ്ണന്‍ ഇനി മഹാവീര്‍ കര്‍ണ്ണ : ആര്‍ എസ് വിമല്‍

NewsDesk
കര്‍ണ്ണന്‍ ഇനി മഹാവീര്‍ കര്‍ണ്ണ : ആര്‍ എസ് വിമല്‍

ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ കര്‍ണ്ണന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത് പൃഥ്വിരാജിനെ വച്ചായിരുന്നു. പിന്നീട് പൃഥ്വി ചിത്രത്തില്‍ നിന്ന് പിന്മാറി പകരം ചിയാന്‍ വിക്രം എത്തുകയായിരുന്നു. 


ഇപ്പോള്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞിരിക്കുന്നത് സിനിമ മലയാളത്തിലായിരിക്കില്ല, പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി ഒരുക്കുമെന്നാണ്. 
ചിത്രത്തിന്റെ പുതിയ ടൈറ്റില്‍ മഹാവീര്‍ കര്‍ണ്ണ എനന്നായിരിക്കുമെന്നും തികച്ചും പുതിയ രീതിയിലായിരിക്കും സിനിമ എന്നും സംവിധായകന്‍ പറഞ്ഞു. 300കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തും.


ചിത്രത്തിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളുമെത്തും. ആരൊക്കെയാണെന്ന് പിന്നീട് പ്രഖ്യാപിക്കും.

Karnan will be Mahaveer Karna : RS Vimal

RECOMMENDED FOR YOU: