കരീന കപൂറിനും സെയ്ഫിനും ആണ്‍കുഞ്ഞ് പിറന്നു

NewsDesk
കരീന കപൂറിനും സെയ്ഫിനും ആണ്‍കുഞ്ഞ് പിറന്നു

കരീന-സെയ്ഫ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. തൈമൂര്‍ അലിഖാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ഇന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു കുഞ്ഞിന്റെ ജനനം. 


ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ നടി എന്ന ബഹുമതി കരീനയ്ക്ക് സ്വന്തം. ഷാഹിദ് കപൂറിനൊപ്പം ഉദ്താ പഞ്ചാബ് എന്ന സിനിമയിലാണ് അവര്‍ അവസാനം അഭിനയിച്ചത്. 
രാജ്കപൂറിന്റെ കൊച്ചുമകളും രന്ദീര്‍ കപൂറിന്റെയും ബബിതയുടെയും മകളുമാണ് കരീന.ശര്‍മ്മിള ടാഗോറിന്റെയും ക്രിക്കറ്റര്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗടിയേടയും മകനാണ് സെയ്ഫ്.

നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്-കരീന വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്.
 

Kareena and Saif blessed with a baby boy

RECOMMENDED FOR YOU: