മമ്മൂട്ടിയുടെ നായികയായി കനിഹ വീണ്ടുമെത്തുന്നു

NewsDesk
മമ്മൂട്ടിയുടെ നായികയായി കനിഹ വീണ്ടുമെത്തുന്നു

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ കനിഹ ഒരിക്കല്‍ കൂടി സൂപ്പര്‍സ്റ്റാറിന്റെ നായികയായെത്തുന്നു. 

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദ ഗ്രേറ്റ് ഫാദര്‍ ചിത്രത്തിന്റെ ഡയറക്ടര്‍ ഹനീഫ് അദേനിയാണ്. ജനുവരി ആദ്യവാരം എറണാകുളത്ത് ചിത്രീകരണം തുടങ്ങും. പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. 

മമ്മൂട്ടിയും കനിഹയും മുമ്പ് പഴശ്ശിരാജ, ബാവൂട്ടിയുടെ നാമത്തില്‍, കോബ്ര, ദ്രോണ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ആട് 2 ഫെയിം ആന്‍സണ്‍ ചിത്രത്തില്‍ മമ്മൂക്കക്കൊപ്പമെത്തുന്നു. ആന്‍സണ്‍ പോള്‍ ആദ്യമായാണ് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്.മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഫസ്റ്റ് ഷോട്ടെടുത്ത ശേഷം തന്റെ സ്വപ്‌നം സഫലമായതായി താരം പറഞ്ഞു. 

കനിഹ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഇരുവരെയും കൂടാതെ, സിദ്ദീഖ്, രഞ്ജി പണിക്കര്‍, സുരാജ് വെഞാറമൂട്, തമിഴ് നടന്‍ യോഗ് ജെപീ എന്നിവരും സിനിമയിലുണ്ട്. 

കസബയിലെ പോലെ ടിപ്പിക്കല്‍ വേഷത്തിലെത്തുന്ന പോലീസുകാരനല്ല ചിത്രത്തിലെന്ന് സംവിധായകന്‍ പറഞ്ഞു. ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണിത്. ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. 

 

Kaniha play along with Mammootty in his next

RECOMMENDED FOR YOU: