കമ്മാരസംഭവം പുതിയ പോസ്റ്റര്‍ പുറത്തിറക്കി

NewsDesk
കമ്മാരസംഭവം പുതിയ പോസ്റ്റര്‍ പുറത്തിറക്കി

രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവം പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രമെന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നു.


സിനിമയില്‍ ദിലീപ്, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം അവസാനഘട്ട ചിത്രീകരണത്തിലെത്തിയിരിക്കുകയാണ്.


പുതിയ പോസ്റ്റര്‍ മുരളി ഗോപിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കാഥാകൃത്തും കൂടിയാണ് താരം.കേളു നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്നത്.


മോളിവുഡില്‍ സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തില്‍ ഡബിംഗ് ചെയ്യുന്നതും സിദ്ധാര്‍ത്ഥ് തന്നെയാണ്. ഒതേനന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പില്‍ താരം ചിത്രത്തിലെത്തുന്നത്.


ശ്രദ്ധ ശ്രീനാഥ്, ബോബി സിംഹ, ആന്‍ഡി വോണ്‍ ഇച്ച്, ശ്വേത മേനോന്‍, കെന്നി ബസുമതരി, സിദ്ധീഖ്, വിനയ് ഫോര്‍ട്ട്, അഞ്ജലി എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിംഗ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും, കൂടെ ഓഡിയോ, ട്രയിലര്‍ ലോഞ്ചിംഗ് തീയ്യതികളും പ്രഖ്യാപിക്കാനിരിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Kammarasambhavam new poster released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE