കമലഹാസന്‍, എആര്‍ റഹ്മാന്‍ ടീം പുതിയ പ്രൊജക്ട് തലൈവന്‍ ഇരുക്കിന്‌ട്രേനു വേണ്ടി ഒന്നിക്കുന്നു

NewsDesk
കമലഹാസന്‍, എആര്‍ റഹ്മാന്‍ ടീം പുതിയ പ്രൊജക്ട് തലൈവന്‍ ഇരുക്കിന്‌ട്രേനു വേണ്ടി ഒന്നിക്കുന്നു

കഴിഞ്ഞ ദിവസം എആര്‍ റഹ്മാന്‍ കമലഹാസനൊപ്പം സ്റ്റുഡിയോയില്‍ നിന്നുമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഒരു ബിഗ് പ്രൊജക്ടിനുവേണ്ടി ഒന്നിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. തുടര്‍ന്നുണ്ടായ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമിട്ടുകൊണ്ട് കമലഹാസന്‍ തലൈവന്‍ ഇരുക്കിന്‌ട്രേന്‍ എന്ന പ്രൊജക്ടിനുവേണ്ടി ഒന്നിക്കുകയാണെന്ന് റീട്വീറ്റ് ചെയ്യുന്നു. ലൈക പ്രൊഡക്ഷന്‍സ്, രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

തലൈവന്‍ ഇരുക്കിന്‍ഡ്രേന്‍ പൊളിറ്റിക്കല്‍ സിനിമയാണ്.കമലഹാസന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബിഗ് സ്‌കെയിലില്‍ ഒരുക്കാനിരുന്നതാണ്. തമിഴിലും ഹിന്ദിയിലുമായി ബൈലിംഗ്വലായാണ് സിനിമയെത്തുക. തമിഴ് വെര്‍ഷനില്‍ കമലഹാസന്‍ നായകനായെത്തുമ്പോള്‍ ഹിന്ദി വെര്‍ഷന്‍ അമര്‍ ഹെയ്ന്‍ എന്ന പേരില്‍ സെയ്ഫ് അലി ഖാന്‍ നായകനായെത്തും.എന്നാല്‍ പ്രൊജക്ട് അന്ന് മെറ്റീരിയലൈസ് ആയില്ല. 

തലൈവന്‍ ഇരുക്കിന്‍ഡ്രേന്‍ ഔദ്യോഗികപ്രഖ്യാപനം ഉടന്‍ എത്തുമെന്നാണ് അറിയുന്നത്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE