കല്‍പന മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

NewsDesk
കല്‍പന മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മലയാളസിനിമയ്ക്ക് കല്‍പന എന്ന ഹാസ്യസാമ്രാട്ടിനെ നഷ്ടമായിട്ട് ഇന്നേക്ക് ഒരു വര്‍ഷം.

ഹൈദരാബാദില്‍ ഷൂട്ടിങ്ങിന് എത്തിയ നടിയെ ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പനയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയാണ് കല്‍പന ഒടുവില്‍ അഭിനയിച്ച സിനിമ.ദുല്‍ഖറിനൊപ്പം അഭിനയിച്ച ക്യൂന്‍ മേരി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ദുല്‍ഖര്‍ കല്‍പനയെ അനുസ്മരിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ അനുസ്മരിക്കുകയുണ്ടായി. 

എംടി വാസുദേവന്‍ നായരുടെ 'മഞ്ഞ്' എന്ന ചിത്രത്തിലൂടെയാണ് കല്‍പന സിനിമയില്‍ എത്തുന്നത്. 1983 ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ വിവിധ വേഷങ്ങളില്‍ എത്തിയിട്ടുണ്ട് കല്‍പന.

'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കല്‍പനയ്ക്കായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കല്‍പന സിനിമാരംഗത്ത് ശ്രദ്ധേയായത്. 

Kalpana's first death anniversary

RECOMMENDED FOR YOU: