കാളിദാസ് ജയറാമിന്‍റെ ബാക്ക്പാക്ക് നേരിട്ട് ഒടിടി റിലീസിനെത്തുന്നു

NewsDesk
കാളിദാസ് ജയറാമിന്‍റെ ബാക്ക്പാക്ക് നേരിട്ട് ഒടിടി റിലീസിനെത്തുന്നു

മലയാളത്തില്‍ മറ്റൊരു സിനിമ കൂടി ഒടിടി റിലീസ് ചെയ്യുകയാണ്. കാളിദാസ് ജയറാം നായകനായെത്തിയ ബാക്ക്പാക്കേഴ്സ്. ചിത്രം ഫെബ്രുവരി 10ന് റൂട്ട്സ് എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ബാക്ക്പാക്കേഴ്സ് കാളിദാസിന്‍റെ ഒടിടി റിലീസ് ചെയ്യുന്ന നാലാമത്തെ സിനിമയാണ്. കഴിഞ്ഞ വർഷം തമിഴിൽ മൂന്ന് സിനിമകൾ റിലീസ് ചെയ്തിരുന്നു. സുധ കൊംഗാര ചിത്രം ഇളമൈ ഇതോ ഇതോ , ആമസോൺ പ്രൈം ആന്തോളജി പുത്തംപുതുകാലൈയിലെ ഭാഗം. നെറ്റ്ഫ്ലിക്സ് സീരീസ് പാവ കഥൈകളിലെ ട്രാൻസ്വുമൺ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ വൈകി റിലീസ് ചെയ്ത ഒരു പക്ക കഥൈ നേരിട്ട് സീ5ലൂടെ റിലീസ് ചെയ്യുകയായിരുന്നു.

ബാക്ക്പാക്കേഴ്സ് , രോഗികളായ രണ്ട് പേരുടെ പ്രണയമാണ് പറയുന്നത്. കഴിഞ്ഞ വർഷം വാലന്‍റൈൻ ദിനത്തിൽ അണിയറക്കാർ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയിരുന്നു. പുതുമുഖതാരം കാർത്തിക നായികയായെത്തുന്നു. കാളിദാസും കാർത്തികയും ചിത്രത്തിനായി തല മൊട്ടയടിച്ചിട്ടുണ്ട്. തിരക്കഥ ജയരാജ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കർ പ്രധാന വേഷം ചെയ്യുന്നു സിനിമയിൽ.

അഭിനന്ദൻ രാമാനുജൻ, ആമേൻ, 9, മോസയിലെ കുതിരമീനുകൾ ഫെയിം ആണ് സിനിമാറ്റോഗ്രാഫർ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം , എഡിറ്റിംഗ് ശ്രീജിത് എന്നിവരാണ് അണിയറയിൽ. ഡോ. സുരേഷ് കുമാർ മുട്ടത്ത് സിനിമ നിർമ്മിക്കുന്നു. 

Kalidas Jayaram;s back packers to release directly on OTT platform

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE