ജൂണ്‍ ടീസര്‍, രജിഷ വിജയന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനയോടെ

NewsDesk
ജൂണ്‍ ടീസര്‍, രജിഷ വിജയന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനയോടെ

ജൂണ്‍ സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിരിക്കുന്നു. രജിഷയുടെ കഥാപാത്രത്തെയും അവരുടെ കുടുംബത്തേയുമാണ് ടീസറില്‍ പ്രധാനമായും പരിചയപ്പെടുത്തുന്നത്.

രജിഷയുടെ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു ചെറിയ സംഭവത്തെയാണ് ടീസര്‍ പറയുന്നത്.
ടൈറ്റില്‍ റോളിലാണ് രജിഷ ചിത്രത്തിലെത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ ടീനേജ് കാലം മുതല്‍ 20വയസ്സ് വരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ജോജു ജോര്‍ജ്ജ്, അശ്വതി എന്നിവര്‍ രജിഷയുടെ മാതാപിതാക്കളായെത്തുന്നു.


അഹമ്മദ് കബീര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനും ലിബിന്‍ വര്‍ഗ്ഗീസ്, ജീവന്‍ ബേബി മാത്യു എന്നിവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിജോ പോള്‍ എഡിറ്റിംഗും ജിതിന്‍ സിനിമാറ്റോഗ്രാഫറുമാകുന്നു.


സിനിമയ്ക്കു വേണ്ടിയുള്ള രജിഷയുടെ മേക്ക്ഓവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തുന്നു. സിനിമയിലെ ഒരു ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഗാനരംഗത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായാണ് താരമെത്തിയത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, ആ സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

June movie teaser released

RECOMMENDED FOR YOU: