ജീനസ് മുഹമ്മദിന്റെ 9 സിനിമ ചിത്രീകരണം തുടങ്ങി

NewsDesk
ജീനസ് മുഹമ്മദിന്റെ 9 സിനിമ ചിത്രീകരണം തുടങ്ങി

ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമ 9 പൃഥ്വിരാജ് നായകനായെത്തുന്നത് ചിത്രീകരണം ആരംഭിച്ചു. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ചിത്രം. 


കേരളത്തില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം ടീം മണാലിയിലേക്ക് പോയിരിക്കുകയാണ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് ദിവസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് അറിയുന്നത്. 


മുമ്പ് പാര്‍വ്വതി, നിത്യ മേനോന്‍ എന്നിവര്‍ സിനിമയുടെ ഭാഗമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ അത്തരം വാര്‍ത്തകള്‍ ബാക്കി അഭിനേതാക്കളേയോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 9 എന്ന സിനിമയിലൂടെ സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ മലയാളം സിനിമാരംഗത്തേക്കും എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Jeenus Muhammad Prithviraj cinema 9 shooting begins

RECOMMENDED FOR YOU: