തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന പ്രകാശ് രാജ് ചിത്രത്തില്‍ ജയറാം

NewsDesk
തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന പ്രകാശ് രാജ് ചിത്രത്തില്‍ ജയറാം

ചെണ്ടയില്‍ ജയറാമിനുള്ള കഴിവ് നടന് വീണ്ടും സിനിമയില്‍ അവസരം നല്‍കുന്നു.

മലയാളത്തിലും തമിഴിലുമായി നടന്‍ പ്രകാശ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയിലാണ് ജയറാം അഭിനയിക്കാന്‍ പോകുന്നത്.

ഇരുവരും ഇറങ്ങാനിരിക്കുന്ന അച്ചായന്‍സ് എന്ന മലയാളസിനിമയ്ക്ക് വേണ്ടി ഒന്നിച്ചിട്ടുണ്ട്. പ്രകാശ് രാജ് അച്ചായന്‍സിന്റെ ഷൂട്ടിനിടയിലാണ് ജയറാം പ്രൊഫഷണലായി ചെണ്ട കൈകാര്യം ചെയ്യുന്നത് താരം അറിഞ്ഞത് എന്ന് ജയറാം പറഞ്ഞു. അതിനുശേഷമാണ് കുറെനാളായി മനസ്സിലുള്ള ഒരു സബ്ജക്ട് പ്രകാശ് രാജ് ജയറാമിനോട് പറഞ്ഞത്.

അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ട് ആയ സിനിമയുടെ തിരക്കഥ തയ്യാറാക്കികൊണ്ടിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം തന്നെ സിനിമ ഉണ്ടാകുമെന്നാണ് പറയുന്നത്.

കുറേ സിനിമകള്‍ക്ക് വേണ്ടി ജയറാമും പ്രകാശ് രാജും ഒന്നിച്ചിട്ടുണ്ട്.മലയാളസിനിമയ്ക്ക് വേണ്ടി പ്രകാശ് രാജിനെ കുറെ പ്രാവശ്യം സമീപിച്ചെങ്കിലും അദ്ദേഹം വേറെ പ്രൊജക്ടുകളുടെ തിരക്കിലായതിനാല്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അച്ചായന്‍സിലൂടെ ഇരുവരും ഒന്നിക്കുകയാണ്. അച്ചായന്‍സിനു വേണ്ടി പ്രകാശ് രാജ് പാട്ടുപാടുകയും ചെയ്യുന്നുണ്ട്.

Jayaram to act in Prakash Raj's directorial

RECOMMENDED FOR YOU: