ജയം രവി ചിത്രം കോമാളി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 

NewsDesk
ജയം രവി ചിത്രം കോമാളി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 

ജയം രവിയുടെ പുതിയ സിനിമ കോമാളി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം പ്രദീപ് രംഗനാഥന്‍ ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജയം രവി ഒരു രോഗിയായാണ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് സിനിമയില്‍ നായികയായെത്തുന്നത്. സംയുക്ത ഹെഡ്‌ജെയും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നു. യോഗി ബാബു, കെ എസ് രവികുമാര്‍, ആര്‍ ജെ ആനന്ദി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. 

അടുത്തിടെ അണിയറക്കാര്‍ കോമാളിയില്‍ ജയം രവി ഒമ്പത് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നുവെന്ന് അറിയിച്ചിരുന്നു. സംവിധായകന്‍ പറഞ്ഞതനുസരിച്ച് രവി തൊണ്ണൂറുകളിലെ ലുക്കിലും, രാജാവായും,കേവ്മാനായും ബ്രിട്ടീഷ് അടിമയായുമെല്ലാമെത്തുന്നുണ്ട്. 1990മുതല്‍ 2016വരെയുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമ പറയുന്നത്. ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമ ഒരുക്കുന്നത്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE