മോഹന്‍ലാലിന്റെ വില്ലന്‍ മമ്മൂട്ടിയുടെ അച്ഛനാകുന്നു

NewsDesk
മോഹന്‍ലാലിന്റെ വില്ലന്‍ മമ്മൂട്ടിയുടെ അച്ഛനാകുന്നു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും തെലുഗിലും ഒരു കൈ നോക്കുകയാണ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം യാത്ര, ആന്ധ്രപ്രദേശിലെ മുന്‍മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയുടെ ബയോപിക് ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ കണക്ഷനും വന്നിരിക്കുകയാണ്.


മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ലാലേട്ടന്റെ വില്ലനായി എത്തിയ തെലുഗ് താരം ജഗപതി ബാബു യാത്രയില്‍ മമ്മൂക്ക കഥാപാത്രത്തിന്റെ അച്ഛനായി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.


റിപ്പോര്‍ട്ടുകളനുസരിച്ച് ജഗപതി ബാബു വൈഎസ് രാജറെഡ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂക്കയുടെ കഥാപാത്രം വൈഎസ്ആറിന്റ അച്ഛനായി. 2019ല്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ മമ്മൂക്കയുടെ മുന്‍കാല നായിക സൂഹാസിനി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 

ഏപ്രിലിലാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. മാഹി വി രാഘവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.മമ്മൂക്ക തന്നെയാണ് ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മുന്‍മുഖ്യമന്ത്രിയുടെ പദയാത്രയെ അടിസ്ഥാനപ്പെടുത്തിയതിനാല്‍ തന്നെ വൈഎസ്ആര്‍ അനുഭാവികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ ചിത്രത്തിനാകും. 

Jagapati Babu as Mammootty's father

RECOMMENDED FOR YOU: