സൂര്യയുടെ അടുത്ത ചിത്രത്തില്‍ ജാക്കി ഷെറോഫ്, പരേഷ് റാവല്‍ പ്രധാനവേഷങ്ങളിലെത്തുന്നു

NewsDesk
സൂര്യയുടെ അടുത്ത ചിത്രത്തില്‍ ജാക്കി ഷെറോഫ്, പരേഷ് റാവല്‍ പ്രധാനവേഷങ്ങളിലെത്തുന്നു

ഇന്ത്യന്‍ സിനിമയില്‍ ഭാഷാവേര്‍തിരിവ് പതിയെ കുറയുകയാണ്. ബോളിവുഡ് താരങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളായ തമിഴ്,തെലുഗ് സിനിമകളിലേക്ക് എത്തുകയാണ്. ശ്രദ്ധ കപൂര്‍, വിദ്യ ബാലന്‍, ആലിയ ഭട്ട്, അജയ് ദേവ് ഗണ്‍, ബൊമന്‍ ഇറാനി, കല്‍ക് കോച്ചലിന്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവരെല്ലാം ഈ വര്‍ഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലെത്തി.

പുതുതായി ഇക്കൂട്ടത്തിലേക്കെത്തുന്നവരാണ് പ്രശസ്ത നടന്‍ പരേഷ് റാവല്‍, സൂര്യയുടെ പുതിയ ചിത്രം സൂരാരൈ പൊട്‌റു വില്‍ പ്രധാനവേഷത്തിലെത്തുന്നു താരം. എയര്‍ ഡെക്കാന്‍ ഫൗണ്ടര്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി സുധ കൊംഗാര ഒരുക്കുന്ന സിനിമ.പരേഷ് റാവല്‍ വില്ലന്‍ വേഷത്തിലായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനായെത്തും. ജാക്കി ഷെറോഫ്, മോഹന്‍ ബാബു എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു.

ഷാലിനി ഉഷ നായര്‍, സുധ കൊംഗാര എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമയാണിത്. മലയാളി താരം അപര്‍ണ്ണ ബാലമുരളി സൂര്യയുടെ ജോഡിയായെത്തുന്നു. നിഖേത് ബൊമ്മി റെഡ്ഡി ക്യാമറയും, ജിവി പ്രകാശ് സംഗീതവും ചെയ്യുന്നു. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഗ്രഗ് പവല്‍ സിനിമയില്‍ സ്റ്റണ്ട് ചെയ്യുന്നു. അക്കാഡമി അവാര്‍ഡ് ജേതാവ് ഗുനീത് മൊംഗയുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റ്, സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Jackie Shroff and Paresh Rawal to be part of Surya's next

Viral News

...
...
...

RECOMMENDED FOR YOU: