പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രയിലര്‍,സൂര്യ റിലീസ് ചെയ്തു

NewsDesk
പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രയിലര്‍,സൂര്യ റിലീസ് ചെയ്തു

അണിയറക്കാര്‍ മുമ്പ് സൂചിപ്പിച്ചതുപോലെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. തമിഴ് നടന്‍ സൂര്യ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രയിലര്‍ പുറത്തുവിട്ടു. സിനിമ എന്താണെന്ന് വ്യക്തമാക്കുന്നതാണ് ട്രയിലര്‍.


അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. ആക്ഷന് പ്രാധാന്യമുള്ള അഡ്വഞ്ചര്‍ ത്രില്ലര്‍ ചിത്രമായിരിക്കുമിത്. പ്രണവ് മോഹന്‍ലാല്‍, സയ ഡേവിഡ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. മനോജ് കെ ജയന്‍, സിദ്ദീഖ്, ഇന്നസെന്റ്, അഭിരവ്, ജി സുരേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, ടിനി ടോം, കന്നഡ നടന്‍ ഹരീഷ് രാജ് എന്നിവരും സഹതാരങ്ങളായുണ്ട്. ഗോകുല്‍ സുരേഷ് ചിത്രത്തിന്റെ ഭാഗമാകുന്നു.


സിനിമാറ്റോഗ്രാഫര്‍ അഭിനന്ദന്‍ രാമാനുജം, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ എന്നിവരാണ് ടെക്‌നിക്കല്‍ വിഭാഗത്തിലെ പ്രമുഖര്‍. ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്.

Irupathiyonnam Noottandu trailer released

RECOMMENDED FOR YOU: