ഹന്‍സിക മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തുന്നു

NewsDesk
ഹന്‍സിക മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തുന്നു

തൃഷയ്ക്ക് ശേഷം കോളിവുഡ് സുന്ദരി ഹന്‍സികയും മലയാളത്തില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുന്നു. ശ്യാമപ്രസാദ്-നിവിന്‍ പോളി ചിത്രത്തിലൂടെയാണ് തൃഷ മലയാളത്തിലെത്തുന്നത്. 

എങ്കെയും കാതല്‍ നായിക ഹന്‍സിക ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ സിനിമയിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. സിനിമയില്‍ ഒരു പ്രത്യേകതയുള്ള കഥാപാത്രമായാണ് ഹന്‍സിക എത്തും എന്ന് സംവിധായകന്‍ പറഞ്ഞു.

ഇതു വരെ പേരിട്ടിട്ടില്ലാത്ത സിനിമയില്‍ മോഹന്‍ലാല്‍ ഒരു റിട്ടയര്‍ഡ് പോലീസുകാരനാണ്. ഈ സിനിമ കോളിവുഡില്‍ നിന്നുള്ള വിശാലിനും ശ്രീകാന്തിനും മലയാളത്തിലേക്കുള്ള എന്‍ട്രി ടിക്കറ്റായിരിക്കും. ഹന്‍സികയാണ് സിനിമയില്‍ നായിക എന്ന് പറയാന്‍ സാധിക്കില്ല.എന്തെന്നാല്‍ സാധാരണ സിനിമകളിലെ പോലെ നായികയും നായകനും സിനിമയെ നയിക്കുന്ന തരത്തിലുള്ള ഒന്നല്ല ഈ സിനിമ. 

ഇവരോടൊപ്പം അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട് സിനിമയില്‍. മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ലൊക്കേഷനുകളിലായിട്ടായിരിക്കും ചിത്രീകരണം. സസ്‌പെന്‍സ് ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
 

Hansika to debut in malayalam movie with Mohanlal

RECOMMENDED FOR YOU: