ഗോപിസുന്ദര്‍ മാജികുമായി കയ്യെത്തുംദൂരത്ത്‌

NewsDesk
ഗോപിസുന്ദര്‍ മാജികുമായി കയ്യെത്തുംദൂരത്ത്‌

പുതുമകൾ നിറഞ്ഞ  പുതിയ സീരിയലുമായി മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുകയാണ്  സീ കേരളം. ഇതിനോടകം തന്നെ പുതിയ സീരിയലായ 'കയ്യെത്തും ദൂരത്ത്' പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. ഇതാ ഇപ്പോൾ അതിമനോഹരമായ ടൈറ്റിൽ സോങ്ങ് പുറത്തിറിക്കിയിരിക്കുകയാണ് സീ കേരളം. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട സരിഗമയിലൂടെ പിന്നണി ഗായികയായി അരങ്ങേറിയ ശ്വേത അശോക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ടൈറ്റിൽ ഗാനം. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണൻ ആണ് ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത്.

"കഥകൾ ഇനി മാറി..."എന്ന് തുടങ്ങുന്ന ഗാനം ഇമ്പമാർന്നതും ഹൃദ്യവുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വ്യത്യസ്തവും എന്നാൽ സംഘർഷഭരിതവുമായ ഒരു പ്രണയകഥയും അത് ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പറയുകയാണ് 'കയ്യെത്തും ദൂരത്ത്' എന്ന പുതിയ സീരിയൽ.  അടുത്ത തിങ്കൾ മുതൽ രാത്രി 8.30 മുതൽ സീ കേരളത്തിൽ സീരിയൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. പ്രശസ്ത സീരിയൽ താരങ്ങളായ ലാവണ്യ നായർ, ശരൺ, തൃശൂർ ആനന്ദ്  തുടങ്ങിയ താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയ നടൻ സായികുമാറിന്റെ മകൾ വൈഷ്ണവിയും അഭിനേതാവായി എത്തുന്നു.  വൈഷ്‌ണവി ആദ്യമായി അഭിനയത്തിലേക്ക് ചുവട് വെക്കുന്ന സീരിയൽ കൂടിയാണ് 'കയ്യെത്തും ദൂരത്ത്'. സജേഷ് നമ്പ്യാർ, കൃഷ്ണപ്രിയ എന്നീ പുതുമുഖ താരങ്ങളെയും സീരിയൽ അവതരിപ്പിക്കുന്നുണ്ട്.

സീരിയൽ നവംബർ 30 ന് രാത്രി 8.30 ന് സീ കേരളത്തിൽ ആരംഭിക്കും.

Gopi Sundar compose music for new serial on zee keralam

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE