ധനുഷ് ചിത്രം അസുരന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

NewsDesk
ധനുഷ് ചിത്രം അസുരന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ധനുഷ്, സംവിധായകന്‍ വെട്രിമാരന്‍ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്ന ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ധനുഷിന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. മലയാളി താരം മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 
ചിത്രത്തിലെ മഞ്ജുവാര്യരുടെ വേഷവും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.


മുമ്പ് ധനുഷ് വെട്രിമാരനൊപ്പം ചെയ്ത പൊല്ലാതവന്‍, ആടുകളം, വിസാരണൈ എന്നീ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. ആടുകളം ആറു ദേശീയഅവാര്‍ഡുകളും വിസാരണൈ , ധനുഷ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായിരുന്നു, മള്‍ട്ടിപ്പിള്‍ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയെന്നതു കൂടാതെ ബെസ്റ്റ് വിദേശഭാഷ ചിത്രത്തിനുള്ള അക്കാര്‍ഡമി അവാര്‍ഡിനായുള്ള ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.അവരുടെ അവസാനചിത്രം വടചെന്നൈ നിരൂപകപ്രശംസ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. 


പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് അസുരന്‍. ജനുവരി 26ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജിവി പ്രകാശ് ആണ്. സിനിമാറ്റോഗ്രാഫര്‍ വെല്‍രാജും.
ധനുഷ് ഇപ്പോള്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. സ്വന്തം സംവിധാനത്തില്‍ ഇറങ്ങുന്ന ചിത്രത്തില്‍ അതിഥി റാവു ഹൈദാരിയാണ് പ്രധാനകഥാപാത്രമാവുന്നത്. ചിത്രത്തില്‍ നാഗാര്‍ജ്ജുന, എസ് ജെ സൂര്യ, ശരത്കുമാര്‍ എന്നിവരും പ്രധാനവേഷം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

Firstlook poster of Dhanush movie asuran

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE