ഇന്ത്യയിലെ ആദ്യ സ്‌പേസ് സിനിമ ടിക് ടിക് ടിക് ടീസര്‍ 

NewsDesk
ഇന്ത്യയിലെ ആദ്യ സ്‌പേസ് സിനിമ ടിക് ടിക് ടിക് ടീസര്‍ 

മിരുതനു ശേഷം ജയം രവിയും ഡയറക്ടര്‍ ശക്തി സൗണ്ടര്‍ രാജനും ഒരുമിത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സ്‌പേസ് ചിത്രം ടിക് ടിക് ടിക് ടീസര്‍ പുറത്തിറങ്ങി.

സിനിമയിലെ ജയം രവിയുടെ കഥാപാത്രം സ്‌പേസ് യാത്രയുടെ ഭാഗമാകുന്നു. ആദ്യ പകുതിയില്‍ എങ്ങനെ കഥാനായകന്‍ യാത്രയുടെ ഭാഗമാകുന്നുവെന്നാണ് പറയുന്നത്. രണ്ടാം പകുതി മുഴുവനായും സ്‌പേസിലാണ്.

ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നിവേദ പേതുരാജ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. സിംഗപ്പൂരിയന്‍ നടന്‍ ആരോണ്‍ അസീസ് ആണ് പ്രധാന എതിരാളിയായെത്തുന്നത്.

രവിയുടെ മകന്‍ ആരവ് ഈ ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തുന്നു. പേരാണ്‍മൈ, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ച മൈക്കല്‍ ആണ് ഈ ചിത്രത്തിലും ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഡി. ഇമ്മാന്‍ ആണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനിമ ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ പോസ്റ്റര്‍ മുമ്പ് പുറത്തിറക്കിയിരുന്നു. 
 

First Indian Space Cinema Tik tik tik's teaser released

RECOMMENDED FOR YOU: