ഫഹദും നസ്രിയയും വീണ്ടും ഒരുമിക്കുന്നു

NewsDesk
ഫഹദും നസ്രിയയും വീണ്ടും ഒരുമിക്കുന്നു

നസ്രിയ നസീം, ഫഹദ് ഫാസില്‍ താരദമ്പതികള്‍ ഇരുവരും അവരുടെ വര്‍ക്കുകളുടെ തിരക്കിലാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവ് കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കൊപ്പം ഇവരും ആഘോഷിക്കുന്നു.


ഒരു മാഗസീനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ ഇരുവരും എപ്പോഴാണ് വീണ്ടും ഒന്നിക്കുക എന്ന ചോദ്യത്തിന് മറുപടിയായി നസ്രിയ ഉടന്‍ അത് സംഭവിക്കുമെന്ന മറുപടിയാണ് നല്‍കിയത്. 


പ്രൊജക്ടോ സംവിധായകനെയോ പറയാനായിട്ടില്ല, എന്നാലും അത് സംഭവിക്കുക തന്നെ ചെയ്യും. 
വിവാഹത്തിന് മുമ്പ് ഇരുവരും ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രമാണി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിരുന്നു.

Fahad and Nazriya will team up again

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE