ഫഹദ് ഫാസിലിന്റെ ട്രാന്‍സ് ടീം മുംബൈയിലേക്ക്

NewsDesk
ഫഹദ് ഫാസിലിന്റെ ട്രാന്‍സ് ടീം മുംബൈയിലേക്ക്

ഫഹദ് ഫാസില്‍ ട്രാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലേക്ക് തിരിച്ചു. അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധായകനാകുന്നത്. ക്യാമറ അമല്‍ നീരദും.

റിപ്പോര്‍ട്ടനുസരിച്ച് മുംബൈയില്‍ ഒരാഴ്ചത്തെ ഷെഡ്യൂള്‍ ആണുള്ളത്. അതിനുശേഷം ടീം വീണ്ടും അടുത്ത ഷെഡ്യൂളിനായി കൊച്ചിയിലേക്ക് തിരിക്കും. ശ്രീനാഥ് ഭാസി, സൗബിന്‍ ഷഹീര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഫഹദിന്റെ മലയാളത്തിലെ അടുത്ത റിലീസ് വേണു ഒരുക്കുന്ന കാര്‍ബണ്‍ ആണ്. തനി ഒരുവന്‍ സംവിധായകന്‍ മോഹന്‍രാജിന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് തമിഴിലേക്കും എത്തുകയാണ്. ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരും ചിത്രത്തിലുണ്ട്. മണിരത്‌നത്തിന്റെ അടുത്ത ചിത്രം ജനുവരിയില്‍ തുടങ്ങാനിരിക്കുന്നതിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

Fahad Fazil's trance team move to Mumbai for its next schedule

RECOMMENDED FOR YOU:

Connect With Us

EXPLORE MORE