ഫഹദിന്റെ ട്രാന്‍സ് ക്രിസ്തുമസിനെത്തും

NewsDesk
ഫഹദിന്റെ ട്രാന്‍സ് ക്രിസ്തുമസിനെത്തും

സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ഫഹദ് ഫാസില്‍ ഫാന്‍സ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. രണ്ട് വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്. അവസാനം സിനിമ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓണം റിലീസായി തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ അന്‍വര്‍ അറിയിച്ചിരിക്കുന്നത് ട്രാന്‍സ് ഡിസംബര്‍ 2019ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ്. ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ടീം അടുത്തിടെയാണ് തിരിച്ചെത്തിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കും മുമ്പായി വളരെ കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്. 


ഫഹദിനെ കൂടാതെ നസ്രിയ, സൗബിന്‍ ഷഹീര്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍, ഗൗതം മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് അമല്‍ നീരദ് ആണ്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE