ഫഹദ് ഫാസില്‍ നസ്രിയ ടീമിന്റെ ട്രാന്‍സ് ചിത്രീകരണം പൂര്‍ത്തിയായി

NewsDesk
ഫഹദ് ഫാസില്‍ നസ്രിയ ടീമിന്റെ ട്രാന്‍സ് ചിത്രീകരണം പൂര്‍ത്തിയായി

രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. അണിയറക്കാര്‍ അവരുടെ ഒഫീഷ്യല്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. സിനിമയുടെ താരങ്ങളേയും അണിയറക്കാരെയുമല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കാന്‍ അണിയറക്കാരുടെ രഹസ്യതന്ത്രം ഏറെ സഹായിച്ചിട്ടുണ്ട്. 


പുതുമുഖം വിന്‍സന്റ് വടക്കന്‍ ആണ് ട്രാന്‍സ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ പ്രധാന വേഷം ചെയ്യുന്ന സിനിമ, വ്യത്യസ്ത കാലഘട്ടത്തിലൂടെ കടന്നുപോവുന്നതിനാല്‍ തന്നെ വ്യത്യസ്ത ലുക്കിലാണ് താരമെത്തുന്നത്. ഫഹദിനൊപ്പം നസ്രിയ, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഗൗതം മേനോന്‍, ദിലീഷ് പോത്തന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്.


അമല്‍ നീരദ് ക്യാമറ ഒരുക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ജാക്‌സണ്‍ വിജയന്‍ ആണ്. അക്കാഡമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ് ഡിസൈനിംഗ് ചെയ്യുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറില്‍. ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്. 


ഈ വര്‍ഷത്തെ ക്രിസ്തുമസ് ചിത്രമായി ഡിസംബറില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.
 

Fahad Fazil Nazriya teams trance team wraps up shooting

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE